FLASH NEWS


മയ്യിൽ എഎൽപി സ്കൂൾ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു.കലാ കായിക ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ 80 പ്രതിഭകളെയും എൽഎസ്എസ് ജേതാക്കളായ 17 പേരെയും അനുമോദിക്കുന്ന ചടങ്ങ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. ബിപിസി ഗോവിന്ദൻ എടാടത്തിൽ പ്രതിഭകളെ അനുമോദിച്ചു. സബ്ജില്ലയിൽ ഇത്തവണയും ഏറ്റവും കൂടുതൽ എൽ എസ് എസ് വിജയം മയ്യിൽ എഎൽപി സ്കൂളിലാണ്. 17 കുട്ടികൾ എൽഎസ്എസ് സ്കോളർഷിപ്പ് നേടി. പ്രവർത്തിപരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. കലാ കായിക ശാസ്ത്ര മേളയിലും മികച്ച നിലവാരം പുലർത്തി............ മയ്യിൽ എ എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന ശ്യാമള ടീച്ചർക്കുള്ള യാത്രയയപ്പും എൽഎസ്എസ് വിജയികളായ 30 കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ വിദ്യാലയം മയ്യിൽ എൽപി യാണ് . ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.......മയ്യിൽ എഎൽപി സ്കൂൾ ഓണാഘോഷം പ്രശസ്ത ചലച്ചിത്ര നടനും എംഎൽഎയും മുൻമന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു........മയ്യിൽ എ എൽ പി സ്കൂൾ . ചിങ്ങം 1 കർഷകദിനത്തിൽ കൃഷിക്കാരൊനൊപ്പം പരിപാടി സംഘടിപ്പിച്ചു.......സ്വാതന്ത്ര്യ ദിനാഘോഷം എംപി വി ശിവദാവൻ ഉദ്ലാടനം ചെയ്തു. പ്രധാനധ്യാപിക കെ.സി കനകവല്ലി പതാക ഉയർത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ന അധ്യക്ഷത വഹിച്ചു.......മയ്യിൽ എൽപി സ്കൂളിൽ യൂട്യൂബ് ചാനൽ "കളർ ബോക്സ് " ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനൽ അധ്യാപിക നിഷ വി എൽ ഓൺലൈനായി നിർവ്വഹിച്ചു.........മയ്യിൽ എൽപി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം കണ്ണൂർ ഡയറ്റ് ലക്ചറർ സന്തോഷ് കുമാർ ഇവി നിർവ്വഹിച്ചു......മയ്യിൽ എൽപി സ്കൂൾ വീടാണ് വിദ്യാലയം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ബിപിസി ഗോവിന്ദൻ എടാടത്തിൽ നിർവഹിച്ചു........മയ്യിൽ എ എൽ പി സ്കൂൾ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പ്രഭാഷകനും സാഹിത്യകാരനുമായ ബിജു കാവിൽ നിർവഹിച്ചു.......മയ്യിൽ എ എൽ പി സ്കൂൾ എൽ എസ് എസ് വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ റിഷ്ന ജേതാക്കളായ 29 കുട്ടികളെ അനുമോദിച്ചു. തളിപ്പറമ്പ് സൗത്ത് ബി പി സി ഗോവിന്ദൻ എടാടത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മയ്യിൽ എഎൽപി സ്കൂൾ വീടാണ് വിദ്യാലയം രാക്ഷാകർതൃ ശാക്തീകരണ പരിപാടി ഒക്ടോബർ 28 ബുധനാഴ്ച വൈകുന്നേരം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ് പി രമേശൻ ഉദ്ഘാടനം ചെയ്തു........ ഓണാഘോഷം പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു..... മയ്യിൽ എഎൽപി സ്കൂൾ ഓണാഘോഷം പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു....

FLASH NEWS


ഫ്ലാഷ് ന്യൂസ്... മയ്യിൽ എ എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന ശ്യാമള ടീച്ചർക്കുള്ള യാത്രയയപ്പും എൽഎസ്എസ് വിജയികളായ 30 കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ വിദ്യാലയം മയ്യിൽ എൽപി യാണ് . ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി ശ്രീജിനി വിജയികളെ അനുമോദിച്ചു. ബിപിസി ഗോവിന്ദൻ എടാടത്തിൽ മോട്ടിവേഷൻ ക്ലാസ് എടുത്തു. വാർഡ് മെമ്പർ ഇഎം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.മദർ പിടിഎ പ്രസിഡണ്ട് പിപി സന്ധ്യ ,എസ്ആർജി കൺവീനർ. പിവി ലിജി, വിരമിക്കുന്ന അധ്യാപിക ശ്യാമള ചേരാൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ടിപി ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.സി കനകവല്ലി നന്ദിയും പറഞ്ഞു........ മയ്യിൽ എഎൽപി സ്കൂൾ ഓണാഘോഷം പ്രശസ്ത ചലച്ചിത്ര നടനും എംഎൽഎയും മുൻമന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു........മയ്യിൽ എ എൽ പി സ്കൂൾ . ചിങ്ങം 1 കർഷകദിനത്തിൽ കൃഷിക്കാരൊനൊപ്പം പരിപാടി സംഘടിപ്പിച്ചു. പെരുവങ്ങൂർ പാടശേഖരസമിതി സെക്രട്ടറിയും മികച്ച കർഷകനുമായ കുന്നും പുറത്ത് ലക്ഷ്മണനുമായി മയ്യിൽ എഎൽപി സ്കൂൾ വിദ്യാർത്ഥികളായ അവന്തിക സതീശൻ കെ.വി , ജഗനാഥ് കെ എന്നിവർ അഭിമുഖം നടത്തി.തുടർന്ന് കൃഷി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഇവ റെക്കോർഡ് ചെയ്യുകയും വിദ്യാലയത്തിലെ കുട്ടികളുമായി പങ്കു വെക്കുകയും ചെയ്തു. സ്കൂൾ അധ്യാപകരായ കെ.സി കനകവല്ലി,കെ. ആര്യ എന്നിവർ നേതൃത്വം നൽകി......സ്വാതന്ത്ര്യ ദിനാഘോഷം എംപി വി ശിവദാവൻ ഉദ്ലാടനം ചെയ്തു. പ്രധാനധ്യാപിക കെ.സി കനകവല്ലി പതാക ഉയർത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ന അധ്യക്ഷത വഹിച്ചു.......മയ്യിൽ എൽപി സ്കൂളിൽ യൂട്യൂബ് ചാനൽ "കളർ ബോക്സ് " ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനൽ അധ്യാപിക നിഷ വി എൽ 2021 ആഗസ്റ്റ് 10ന് രാത്രി എട്ടുമണിക്ക് ഓൺലൈനായി നിർവ്വഹിച്ചു.........മയ്യിൽ എൽപി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം 2021 ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് കണ്ണൂർ ഡയറ്റ് ലക്ചറർ സന്തോഷ് കുമാർ ഇവി നിർവ്വഹിച്ചു......മയ്യിൽ എൽപി സ്കൂൾ വീടാണ് വിദ്യാലയം രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂൺ 30 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ബിപിസി ഗോവിന്ദൻ എടാടത്തിൽ നിർവഹിച്ചു........മയ്യിൽ എ എൽ പി സ്കൂൾ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും 2021 ജൂൺ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഭാഷകനും സാഹിത്യകാരനുമായ ബിജു കാവിൽ നിർവഹിച്ചു.......സ്മാർട്ട്ഫോൺ ചലഞ്ചിൽ പങ്കാളിയായി....മയ്യിൽ എഎൽപി സ്കൂളിലെ ഓൺലൈൻ പഠന സാധ്യതയില്ലാതെ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് മയ്യിൽ,എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.മയ്യിൽ ഗ്രാമപഞ്ചായത്തംഗം ഇഎം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡണ്ട് രാധാകൃഷ്ണൻ ടിവി,സെക്രട്ടറി മോഹനൻ കെ,കമ്മിറ്റി അംഗം ഭാസ്കരൻ കെഒ, രമേശൻ എംകെ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ടിപി ബിജു അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെസി കനകവല്ലി സ്വാഗതവും ബികെ വിജേഷ് നന്ദിയും പറഞ്ഞു....മയ്യിൽ എ എൽ പി സ്കൂൾ എൽ എസ് എസ് വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ റിഷ്ന ജേതാക്കളായ 29 കുട്ടികളെ അനുമോദിച്ചു. തളിപ്പറമ്പ് സൗത്ത് ബി പി സി ഗോവിന്ദൻ എടാടത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു..... ഊർജ്ജോത്സവം പരിപാടി ഡിസംബർ 16 ബുധനാഴ്ച ശ്രീ പി പി രാധാകൃഷ്ണൻ (റിട്ട.അസിസ്റ്റൻറ് എൻജിനീയർ കെഎസ്ഇബി) ഉദ്ഘാടനം ചെയ്തു.ചിത്രരചന ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി ഉപന്യാസം കവിതാരചന എന്നീ പരിപാടികൾ നടന്നു. വീടാണ് വിദ്യാലയം രാക്ഷാകർതൃ ശാക്തീകരണ പരിപാടി ഒക്ടോബർ 28 ബുധനാഴ്ച വൈകുന്നേരം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ് പി രമേശൻ ഉദ്ഘാടനം ചെയ്തു.......... മയ്യിൽ എ എൽ പി സ്കൂൾ ഓണവില്ല് ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ സംവിധായകൻ ലാൽജോസ് ഉദ്ഘാടനം ചെയ്തു.... ബി പി സി ഗോവിന്ദൻ എടാടത്തിൽ , ഗവൺമെൻറ് ടിടിഐ റിട്ടേ. പ്രിൻസിപ്പൽ പി ആർ വസന്തകുമാർ കുമാർ എന്നിവർ ഓണ സന്ദേശം നൽകി കൊണ്ട് സംസാരിച്ചു. സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും വിവിധ പരിപാടികൾ നടന്നു...... മയ്യിൽ എഎൽപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം ശൗര്യചക്ര എൻഎസ്ജി കമാൻഡോ പിവി മനീഷ് ഉദ്ഘാടനം ചെയ്തു... കാവുമ്പായി സ്വാതന്ത്ര്യ സമരസേനാനി ഇ.കെ നാരായണൻ നമ്പ്യാർ അനുഭവം പങ്കിട്ട് സംസാരിച്ചു.......മയ്യിൽ എഎൽപി സ്കൂളിലെ 29 കുട്ടികൾ എൽഎസ്എസ് സ്കോളർഷിപ്പ് നേടി...... എൽഎസ്എസ് നേടിയവർ... ശ്രേയസ് കെ.തേജസ്വിനി കെ.വൈശാഖി സി.ദേവനന്ദ പി. ഫാത്തിമ ഹിബ കെകെ. ദൗത്യ കെ പി. അംഗന ടികെ. ആഷിമ സന്തോഷ്.. ആവണി യു. കാർത്തിക്ക് കെസി. ഫിദൽകുമാർ കെഎ. ആരതി വി എസ്. അനൗഷ്ക കെ കെ. ശ്രിയ കെ. ഗൗതം കൃഷ്ണ. ദേവനന്ദ കെകെ. ഫാത്തിമ കെപി. ദേവദത്ത് എസ് ബാലകൃഷ്ണൻ. ദേവനന്ദ് സി. ഋതുനന്ദന എം. നാസ്വിബ സി. വൈഗ വേണുഗോപാൽ. ഹിബ ഫാത്തിമ പിപി. വൈഗ കെ വി.ദേവിക കെ.ആര്യ ബാലചന്ദ്രൻ. ശ്രീലക്ഷ്മി രാജേഷ്. മിതുൽ നിരൂപ്. ദീക്ഷിത് കെ. വിജയികൾക്ക് അഭിനന്ദനങ്ങൾ സ്റ്റാഫ്, പിടിഎ, മാനേജ്മെന്റ്.......... ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ആഗസ്ത് 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എഴുത്തുകാരി പ്രേമജ ഹരീന്ദ്രൻ നിർവ്വഹിച്ചു.....മയ്യിൽ എഎൽപി സ്കൂൾ എൽഎസ്എസ് അനുമോദനവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും മുൻ ഡിപിഒ ഡോ.പി.വി പുരുഷോത്തമൻ നിർവ്വഹിച്ചു.മയ്യിൽ എഎൽപി സ്കൂളിലെ 29 കുട്ടികൾ എൽഎസ്എസ് സ്കോളർഷിപ്പ് നേടി .....ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ആഗസ്ത് 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എഴുത്തുകാരി പ്രേമജ ഹരീന്ദ്രൻ നിർവ്വഹിച്ചു.....മയ്യിൽ എഎൽപി സ്കൂൾ എൽഎസ്എസ് അനുമോദനവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും മുൻ ഡിപിഒ ഡോ.പി.വി പുരുഷോത്തമൻ നിർവ്വഹിച്ചു...

Wednesday, 14 August 2019

സ്വാതന്ത്ര്യദിനം (ഇന്ത്യ)



ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു.

അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോദികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്.

ഒന്നാം സ്വാതന്ത്ര്യ സമരം 1857
1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം,1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു.

1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽക്കാണ് ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചത്.[2][3] പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസുംഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോൺഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ പൊതു നിസ്സഹകരണംഅഹിംസാ മാർഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാർ പിൽക്കാലത്ത് സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ ഐ.എൻ.എ. പോലെയുള്ള പ്രസ്ഥാനങ്ങളും ഗാന്ധിജി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും അവയുടെ ഉന്നതിയിലെത്തി. 1947 ആഗസ്ത് 15 ന് ഇന്ത്യയ്ക്കക്ക്  സ്വാതന്ത്ര്യം  ലഭിച്ചു.

ഇന്ത്യ പാകിസ്താൻ എന്നീ രാജ്യങ്ങൾ 1947 ആഗസ്റ്റിൽ രൂപീകൃതമായി.

 1950 ജനുവരി 26-നു ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു.


സാരെ ജഹാംസെ  



ഇന്ത്യ എന്റെ രാജ്യം... 

ജന്മ കാരിണീ ഭാരതം

ദേശഭക്തി ഗാനങ്ങൾ പി.ഡി.എഫ് ഫയൽ 

വരിക വരിക സഹജരേ


AN INDEPENDENCE DAY SONG


What a nice day
Independence day
On this Monday,
Mother India's birthday (2)

Happy birthday
Have a nice day
Many many happy-
returns of the day (2)❤

It was on this day, many-
many days back,
India became free
at midnight black

Flags fly very high-like
birds in the sky
On this very day,
on independence day

Songs everywhere,
flow like a river - in
such a nice day,
like independence day

Join hands in hands-We
Indians everywhere-count
creed and colour never
What a great day- this independence day❤❤

  (What a nice day....)


ദേശഭക്തിഗാനങ്ങൾ

 ഡൌൺലോഡ് ഇവിടെ....





Monday, 5 August 2019


ആരാണ് സഡാക്കോ സസാക്കി ? 


    1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന 12 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. 1943 ല്‍ ജനിച്ച സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്. അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും  അവൾ മരണത്തിനു കീഴടങ്ങി (1955ല്‍). പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. 


     രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 3100 ഓളം സ്കൂളുകളില്‍ നിന്നും 9 വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച സംഭാവന കൊണ്ട്  1958 ല്‍ ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച സ്ഥലത്തിനടുത്ത് സഡാക്കോ സസാക്കിക്ക് ഒരു സ്മാരകം നിര്‍മിച്ചു. Children’s Peace Monument എന്നാണ് ഇപ്പോള്‍ ഇത് അറിയപ്പെടുന്നത്.
  •  കവിത 
HIROSHIMA NAGASAKKI
ലോക ശാന്തി പുലര്‍ത്തവാനായ് അണിനിരക്കുക നമ്മള്‍
PLZ WATCH
🔻🔻🔻


Sunday, 21 July 2019

ചാന്ദ്രദിനം

https://www.youtube.com/watch?v=reKi3YRQLCk
അമ്പിളി അമ്മാവൻ മലയാളം  വീഡിയോ  സോങ്ങ് കാണാൻ ക്ലിക്ക് ചെയ്യുക

CHANDRADHINAM


ജൂലൈ 21 ചാന്ദ്ര ദിനം
വിവരങ്ങൾ അറിയാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക