ഊർജ്ജോത്സവം പരിപാടി ഡിസംബർ 16 ബുധനാഴ്ച ശ്രീ പി പി രാധാകൃഷ്ണൻ (റിട്ട.അസിസ്റ്റൻറ് എൻജിനീയർ കെഎസ്ഇബി) ഉദ്ഘാടനം ചെയ്തു.ചിത്രരചന ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി ഉപന്യാസം കവിതാരചന എന്നീ പരിപാടികൾ നടന്നു
മയ്യിൽ എ എൽ പി സ്കൂൾ ഓണവില്ല് ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ സംവിധായകൻ ലാൽജോസ് ഉദ്ഘാടനം ചെയ്തു. ബി പി സി ഗോവിന്ദൻ എടാടത്തിൽ ഗവൺമെൻറ് ടിടിഐ റിട്ടേ. പ്രിൻസിപ്പൽ പി ആർ വസന്തകുമാർ കുമാർ എന്നിവർ ഓണ സന്ദേശം നൽകി കൊണ്ട് സംസാരിച്ചു. സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും വിവിധ പരിപാടികൾ നടന്നു.
മയ്യിൽ എ എൽ പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ പഠന മികവുകൾ വിവിധ പരിപാടികളിലൂടെ അവതരിപ്പിച്ചു.പഠന നേട്ടങ്ങളുടെ പ്രദർശനവും നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ ഉഷ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി പി ബിജു മദർ പിടിഎ പ്രസിഡണ്ട് പിപി സന്ധ്യ ബിആർസി ട്രെയിനർ നഫീസ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ കെ ആരോമൽ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ശ്രീനിധി ടി പ്രകാശ് നന്ദിയും പറഞ്ഞു.