യാത്രയയപ്പും എൽഎസ്എസ് അനുമോദനവും
മയ്യിൽ: മയ്യിൽ എ എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന ശ്യാമള ടീച്ചർക്കുള്ള യാത്രയയപ്പും എൽഎസ്എസ് വിജയികളായ 30 കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ് നേടിയ വിദ്യാലയം മയ്യിൽ എൽപി യാണ് ജില്ലാപഞ്ചായ ത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി ശ്രീജിനി വിജയികളെ അനുമോദിച്ചു. ബിപിസി ഗോവിന്ദൻ എടാടത്തിൽ മോട്ടിവേഷൻ ക്ലാസ് എടുത്തു. വാർഡ് മെമ്പർ ഇഎം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.മദർ പിടിഎ പ്രസിഡണ്ട് പിപി സന്ധ്യ ,എസ്ആർജി കൺവീനർ. പിവി ലിജി, വിരമിക്കുന്ന അധ്യാപിക ശ്യാമള ചേരാൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ടിപി ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.സി കനകവല്ലി നന്ദിയും പറഞ്ഞു.
അഭിവാദ്യങ്ങൾ
ReplyDelete